നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചുക്കയറി; അഞ്ച് ശബരിമല തീർഥാടകർക്ക് പരിക്ക്
Saturday, December 21, 2024 3:29 PM IST
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചുക്കയറി അഞ്ച് ശബരിമല തീർഥാടകർക്ക് പരിക്കേറ്റു.
ആന്ധ്രാപ്രദേശ് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. ആന്ധ്രയിലെ പ്രകാശം സ്വദേശികളായ മണികണ്ഠൻ (28), ആത്തേ ശ്രീനിവാസലു (45), ശ്രീമൻ നാരായണ (38) ഇദ്ദേഹത്തിന്റെ മകൾ ലക്ഷ്മി റിഷിത (10), ലക്ഷ്മി റെഡ്ഢി എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചയോട് കൂടിയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ അഞ്ച് പേരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.