മൂന്ന് ദിവസത്തെ ഇടിവിനുശേഷം സ്വര്‍ണ വില വര്‍ധിച്ചു
Saturday, December 21, 2024 1:11 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7,100 രൂപയും പവന് 56,800 രൂപയുമായാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ഇടിവിനുശേഷമാണ് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നത്. ആഗോള വിപണിയിലെ മാറ്റത്തിന് അനുസരിച്ചാണ് കേരളത്തിലും സ്വർണവിലയിൽ മാറ്റമുണ്ടാകുന്നത്.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വർണവില ഇടിഞ്ഞത്.