കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വ​ര്‍​ധി​ച്ചു. ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന് 480 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണം ഗ്രാ​മി​ന് 7,100 രൂ​പ​യും പ​വ​ന് 56,800 രൂ​പ​യു​മാ​യാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

തു​ട​ര്‍​ച്ച​യാ​യ മൂ​ന്ന് ദി​വ​സ​ത്തെ ഇ​ടി​വി​നു​ശേ​ഷ​മാ​ണ് ഇ​ന്ന് സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്ന​ത്. ആ​ഗോ​ള വി​പ​ണി​യി​ലെ മാ​റ്റ​ത്തി​ന് അ​നു​സ​രി​ച്ചാ​ണ് കേ​ര​ള​ത്തി​ലും സ്വ​ർ​ണ​വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​കു​ന്ന​ത്.

യു​എ​സ് കേ​ന്ദ്ര​ബാ​ങ്കാ​യ ഫെ​ഡ​റ​ൽ റി​സ​ർ​വ് പ​ലി​ശ​ന​യം പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സ്വ​ർ​ണ​വി​ല ഇ​ടി​ഞ്ഞ​ത്.