ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ മു​ൻ ക്രി​ക്ക​റ്റ് താ​രം റോ​ബി​ൻ ഉ​ത്ത​പ്പ​യ്‌​ക്കെ​തി​രെ അ​റ​സ്റ്റ് വാ​റ​ണ്ട്. പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് താ​ര​ത്തി​നെ​തി​രെ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്.

പി​എ​ഫ് റീ​ജ​ണ​ൽ ക​മ്മീ​ഷ​ണ​ർ എ​സ്. ഗോ​പാ​ൽ റെ​ഡി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. ആ​വ​ശ്യ​മാ​യ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും അ​ദ്ദേ​ഹം പു​ല​കേ​ശി​ന​ഗ​ർ പോ​ലീ​സി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി.

സെ​ഞ്ചു​റീ​സ് ലൈ​ഫ്സ്റ്റൈ​ൽ ബ്രാ​ൻ​ഡ് പ്ര​വൈ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ ഉ​ട​മ​യാ​ണ് റോ​ബി​ൻ ഉ​ത്ത​പ്പ. ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​ത്തി​ൽ​നി​ന്ന് പി​എ​ഫ് പെ​ൻ​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ഹി​തം ഈ​ടാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും, അ​ത് പി​എ​ഫ് പ​ദ്ധ​തി​യി​ൽ നി​ക്ഷേ​പി​ക്കാ​തെ ത​ട്ടി​പ്പു ന​ട​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം.

23 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ഉ​ത്ത​പ്പ​യ്‌​ക്കെ​തി​രെ ആ​രോ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ർ നാ​ലി​ന് പു​റ​ത്തി​റ​ക്കി​യ നോ​ട്ടീ​സി​ലാ​ണ് പി​എ​ഫ് റീ​ജ​ണ​ൽ ക​മ്മീ​ഷ​ണ​ർ ഉ​ത്ത​പ്പ​യ്‌​ക്കെ​തി​രെ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്.