സാബുവിന്റെ ആത്മഹത്യ; സിപിഎം എത്രത്തോളം ജീര്ണ്ണിച്ചെന്നതിന്റെ തെളിവെന്ന് സതീശന്
Saturday, December 21, 2024 12:43 PM IST
കൊച്ചി: കട്ടപ്പനയില്‍ സഹകരണ ബാങ്ക് നിക്ഷേപത്തുക നല്കാതിരുന്നതില് മനംനൊന്ത് നിക്ഷേപകന് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. നിക്ഷേപകന് പണം ചോദിച്ച് ചെന്നപ്പോള്‍ സിപിഎം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയാണ്. സിപിഎം എത്ര അധഃപതിച്ചു എന്നതിന്റെ ഉദാഹരണമാണിതെന്ന് സതീശന് വിമര്‍ശിച്ചു.
കട്ടപ്പനയിലേത് ഒറ്റപ്പെട്ട സംഭവമല്ല. സഹകരണരംഗം അപകടസ്ഥിതിയിലാണ്. കേരളത്തിന്റെ വിവിധ ജില്ലകളില്‍ പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് സഹകരണസ്ഥാപനങ്ങള്‍ സിപിഎം പിടിച്ചെടുക്കുകയാണ്.
അത്തരത്തില്‍ കോണ്‍ഗ്രസില്‍നിന്ന് പിടിച്ചെടുത്ത ബാങ്കാണ് കട്ടപ്പനയിലേതും. സംസ്ഥാനത്തെ ബാങ്കുകളെ തകര്‍ക്കാന്‍ നേതൃത്വം കൊടുക്കുന്നത് സിപിഎമ്മാണെന്നും സതീശന് പ്രതികരിച്ചു.