കൊ​ച്ചി: ക​ട്ട​പ്പ​ന​യി​ല്‍ സ​ഹ​ക​ര​ണ ബാ​ങ്ക് നി​ക്ഷേ​പ​ത്തു​ക ന​ല്‍​കാ​തി​രു​ന്ന​തി​ല്‍ മ​നം​നൊ​ന്ത് നി​ക്ഷേ​പ​ക​ന്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. നി​ക്ഷേ​പ​ക​ന്‍ പ​ണം ചോ​ദി​ച്ച് ചെ​ന്ന​പ്പോ​ള്‍ സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ഫോ​ണി​ല്‍ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ്. സി​പി​എം എ​ത്ര അ​ധഃ​പ​തി​ച്ചു എ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണി​തെ​ന്ന് സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു.

ക​ട്ട​പ്പ​ന​യി​ലേ​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ല. സ​ഹ​ക​ര​ണ​രം​ഗം അ​പ​ക​ട​സ്ഥി​തി​യി​ലാ​ണ്. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ പോ​ലീ​സി​നെ​യും ഗു​ണ്ട​ക​ളെ​യും ഉ​പ​യോ​ഗി​ച്ച് സ​ഹ​ക​ര​ണ​സ്ഥാ​പ​ന​ങ്ങ​ള്‍ സി​പി​എം പി​ടി​ച്ചെ​ടു​ക്കു​ക​യാ​ണ്.

അ​ത്ത​ര​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത ബാ​ങ്കാ​ണ് ക​ട്ട​പ്പ​ന​യി​ലേ​തും. സം​സ്ഥാ​ന​ത്തെ ബാ​ങ്കു​ക​ളെ ത​ക​ര്‍​ക്കാ​ന്‍ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത് സി​പി​എ​മ്മാ​ണെ​ന്നും സ​തീ​ശ​ന്‍ പ്ര​തി​ക​രി​ച്ചു.