കോ​ഴി​ക്കോ​ട്: സാ​ഹി​ത്യ​കാ​ര​ൻ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ ചി​കി​ത്സ​യോ​ട് നേ​രി​യ തോ​തി​ല്‍ പ്ര​തി​ക​രി​ക്കു​ന്നെ​ന്ന് മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​ന്‍. ആ​രോ​ഗ്യ​സ്ഥി​തി ഇ​പ്പോ​ഴും ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ അ​പേ​ക്ഷി​ച്ച് ആ​രോ​ഗ്യ​സ്ഥി​തി നേ​രി​യ നി​ല​യി​ല്‍ മെ​ച്ച​പ്പെ​ട്ടെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.​ശ്വ​സ​ന, ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ഈ ​മാ​സം 15നാ​ണ് എം.​ടി​യെ കോഴിക്കോട്ടെ സ്വകാര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

എം.​ടി​ക്ക് ഹൃ​ദ​യ​സ്തം​ഭ​നം ഉ​ണ്ടാ​യ​താ​യി ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് പു​റ​ത്തി​റ​ക്കി​യ മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​നി​ൽ പ​റ​ഞ്ഞി​രു​ന്നു.