എം.ടി. വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
Saturday, December 21, 2024 11:21 AM IST
കോഴിക്കോട്: സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ ചികിത്സയോട് നേരിയ തോതില്‍ പ്രതികരിക്കുന്നെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. ആരോഗ്യസ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
എന്നാല്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ആരോഗ്യസ്ഥിതി നേരിയ നിലയില്‍ മെച്ചപ്പെട്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.ശ്വസന, ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഈ മാസം 15നാണ് എം.ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എം.ടിക്ക് ഹൃദയസ്തംഭനം ഉണ്ടായതായി കഴിഞ്ഞ ദിവസം ആശുപത്രിയിൽനിന്ന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞിരുന്നു.