എം.വി.ഗോവിന്ദന് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല
Saturday, December 21, 2024 10:59 AM IST
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം തിരുവല്ലം പാലത്തിന് സമീപം നിയന്ത്രണം തെറ്റി എതിരെ വന്ന കാര്‍ ഗോവിന്ദന്റെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു.
കാറിന് പിന്നില്‍ ഓട്ടോറിക്ഷ ഇടിച്ചപ്പോഴാണ് നിയന്ത്രണം തെറ്റിയതെന്നാണ് വിവരം. രാവിലെ കോവളത്ത് നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.