തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ സു​രേ​ഷ് ഗോ​പി ആം​ബു​ല​ൻ​സ് ദു​രു​പ​യോ​ഗം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് ന​ട​പ​ടി.

വ​രാ​ഹി അ​സോ​സി​യേ​റ്റ്സ് സി​ഇ​ഒ അ​ഭി​ജി​ത്തി​നെ തൃ​ശൂ​ർ ഈ​സ്റ്റ് പോ​ലീ​സ് ഇ​ന്ന് ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ചു. തി​രു​വ​മ്പാ​ടി ദേ​വ​സ്വം ഓ​ഫീ​സി​ലേ​ക്ക് സു​രേ​ഷ് ഗോ​പി​ക്ക് എ​ത്താ​ൻ ആം​ബു​ല​ൻ​സ് വി​ളി​ച്ചു വ​രു​ത്തി​യ​ത് അ​ഭി​ജി​ത്താ​ണെ​ന്ന് ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ മൊ​ഴി ന​ൽ​കി​യി​രു​ന്നു.

സു​രേ​ഷ് ഗോ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് സ്ട്രാ​റ്റ​ജി കൈ​കാ​ര്യം ചെ​യ്ത​ത് വ​രാ​ഹി അ​സോ​സി​യേ​റ്റ്സാ​യി​രു​ന്നു. പൂ​ര​ന​ഗ​രി​യി​ലെ​ത്താ​ൻ സു​രേ​ഷ് ഗോ​പി ആം​ബു​ല​ൻ​സ് ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്ന് ആ​രോ​പി​ച്ച് സി​പി​ഐ തൃ​ശൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സു​മേ​ഷാ​ണ് പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യ​ത്.