മന്ത്രിയാകാനാകാത്തത് സമയദോഷം കൊണ്ട്: തോമസ് കെ. തോമസ്
Saturday, December 21, 2024 10:11 AM IST
ആലപ്പുഴ: തനിക്ക് മന്ത്രിയാകാനാകാത്തത് സമയദോഷം കൊണ്ടെന്ന് എൻസിപി നേതാവ് തോമസ് കെ. തോമസ് എംഎല്‍എ. പലവട്ടം ചര്‍ച്ച നടന്നിട്ടും ഫലം കണ്ടില്ല. ഇത് സമയദോഷം മൂലമാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസ്ഥാനം സംബന്ധിച്ച് കേന്ദ്രനേതൃത്വം ചര്‍ച്ച നടത്തുന്നുണ്ട്. തന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനം ശരത് പവാറിന്റേതാണ്.
മുഖ്യമന്ത്രിക്ക് തന്നോട് എതിര്‍പ്പില്ല. മന്ത്രിസ്ഥാനം സംബന്ധിച്ച് നിങ്ങളുടെ പാര്‍ട്ടി തന്നെ തീരുമാനിക്കാനാണ് അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രിയെ ഒരിക്കല്‍ കൂടി കാണണമെന്നും തോമസ് പറഞ്ഞു.