പി.കെ. ശശിയെ രണ്ടു പദവികളിൽ നിന്ന് ഒഴിവാക്കി സിപിഎം
Saturday, December 21, 2024 9:53 AM IST
പാലക്കാട്: പാർട്ടി നടപടി നേരിട്ട പി.കെ. ശശിയെ രണ്ടു പദവികളിൽ നിന്ന് കൂടി നീക്കി സിപിഎം. സിഐടിയു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ നിന്നാണ് നീക്കിയത്. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം.
ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം സർക്കാർ തീരുമാനിക്കട്ടെയെന്നും പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ശശിക്കു പകരം സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി.എൻ. മോഹനൻ സിഐടിയു ജില്ലാ പ്രസിഡന്റാകും.
അഴിമതി നടത്തിയെന്ന അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിനെത്തുടര്‍ന്നാണ് ശശിയെ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവിയില്‍ നിന്നും ഒഴിവാക്കിയത്.