പാലക്കാട്ട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു
Saturday, December 21, 2024 9:38 AM IST
പാലക്കാട്: ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ പുതുപ്പരിയാരത്ത് ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.
പാലക്കാട് മക്കരപ്പറമ്പ് സ്വദേശികളായ കണ്ണൻ, റിൻഷാദ് എന്നിവരാണ് മരിച്ചത്. ലോറിയുമായി കൂട്ടിയിടിച്ച ബൈക്കിൽ നിന്ന് തെറിച്ച് വീണ് പരിക്കേറ്റാണ് യുവാക്കൾ മരിച്ചത്.
അപകടത്തിനു പിന്നാലെ ബൈക്ക് പൂർണമായും കത്തി നശിച്ചു.