ല​ക്നോ: എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും എം​പി​യു​മാ​യ പ്രി​യ​ങ്ക ഗാ​ന്ധി​യെ പ​രി​ഹ​സി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. പ്രി​യ​ങ്ക പ​ല​സ്തീ​ൻ അ​നു​കൂ​ല ബാ​ഗ് ധ​രി​ച്ച​തി​നെ പ​രി​ഹ​സി​ച്ചാ​ണ് യോ​ഗി രം​ഗ​ത്തെ​ത്തി​യ​ത്.

യു​പി യു​വാ​ക്ക​ളെ ഇ​സ്ര​യേ​ലി​ലേ​ക്ക് ജോ​ലി​ക്ക് അ​യ​യ്ക്കു​ന്നു, കോ​ണ്‍​ഗ്ര​സ് ബാ​ഗു​മാ​യി ന​ട​ക്കു​ന്നു എ​ന്നാ​യി​രു​ന്നു യോ​ഗി​യു​ടെ പ​രി​ഹാ​സം.ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ശ​ന്പ​ള​മു​ള്ള 5,600 യു​പി സ്വ​ദേ​ശി​ക​ൾ ഇ​സ്രാ​യേ​ലി​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​പി നി​യ​മ​സ​ഭ​യി​ലാ​ണ് യോ​ഗി​യു​ടെ പ​രാ​മ​ർ​ശം.

തി​ങ്ക​ളാ​ഴ്ച പ​ല​സ്തീ​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട്, പ​ല​സ്തീ​ൻ എ​ന്നെ​ഴു​തി​യ ത​ണ്ണി​മ​ത്ത​ൻ ചി​ത്ര​മു​ള്ള ബാ​ഗ് ധ​രി​ച്ചു​കൊ​ണ്ടാ​ണ് പ്രി​യ​ങ്ക പാ​ർ​ല​മെ​ന്‍റി​ലെ​ത്തി​യ​ത്. പ്രി​യ​ങ്ക​യു​ടെ ഈ ​നീ​ക്ക​ത്തി​നെ​തി​രെ ബി​ജെ​പി രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പ്രി​യ​ങ്ക മു​സ്ലിം പ്രീ​ണ​നം ന​ട​ത്തു​ന്നു​വെ​ന്നാ​യി​രു​ന്നു ബി​ജെ​പി​യു​ടെ വി​മ​ർ​ശ​നം. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് യോ​ഗി​യു​ടെ പ​രാ​മ​ർ​ശം.

എ​ന്നാ​ൽ താ​ൻ എ​ന്ത് ധ​രി​ക്ക​ണ​മെ​ന്ന് ആ​രാ​ണ് തീ​രു​മാ​നി​ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ പ്ര​തി​ക​ര​ണം. അ​തേ​സ​മ​യം ബം​ഗ്ലാ​ദേ​ശി​ലെ ഹി​ന്ദു​ക്ക​ൾ​ക്കും ക്രി​സ്ത്യാ​നി​ക​ൾ​ക്കു​മൊ​പ്പം എ​ന്നെ​ഴു​തി​യ ബാ​ഗ് ധ​രി​ച്ചാ​ണ് പ്രി​യ​ങ്ക​യും മ​റ്റ് കോ​ൺ​ഗ്ര​സ് എം​പി​മാ​രും ഇ​ന്ന് പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തി​യ​ത്.