ടാപ്പിംഗ് തൊഴിലാളിയെ ആളുമാറി വെട്ടിപരിക്കേല്‍പ്പിച്ചു; കേസെടുത്ത് പോലീസ്
Tuesday, December 17, 2024 11:38 AM IST
തിരുവനന്തപുരം: നെടുമങ്ങാട് വലിയമലയില്‍ ടാപ്പിംഗ് തൊഴിലാളിയെ വെട്ടിപരിക്കേല്‍പ്പിച്ചു. ആളുമാറി വെട്ടിയെന്നാണ് സൂചന.
കരിങ്ങ സ്വദേശി തുളസീധരനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് രാവിലെ അഞ്ചോടെയാണ് സംഭവം.
ടാപ്പിംഗിന് റബര്‍ തോട്ടത്തിലെത്തിയപ്പോള്‍ നാലംഗ സംഘം ആക്രമിക്കുകയായിരുന്നു. വാക്കത്തി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ മുഖത്തും കൈകാലുകള്‍ക്കും നെഞ്ചിലും പരിക്കുണ്ട്.
ഇയാളുടെ നിലവിളി കേട്ട് ആളുകള്‍ എത്തിയപ്പോഴേക്ക് അക്രമികള്‍ രക്ഷപെടുകയായിരുന്നു. സംഭവത്തില്‍ വലിയമല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.