തിരുവനന്തപുരത്ത് ഗുരുമന്ദിരത്തിനുനേരെ ആക്രമണം
Tuesday, December 17, 2024 11:26 AM IST
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിച്ചിറയിൽ ഗുരുമന്ദിരത്തിനു നേരെ ആക്രമണം. മന്ദിരത്തിന്റെ ചില്ലുകളും കാണിക്കവഞ്ചിയും അക്രമികൾ അടിച്ചു തകർത്തു.
ആക്രമികളെ സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.