വഞ്ചിയൂരില്‍ റോഡ് തടഞ്ഞ് സിപിഎം സമ്മേളനം: ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി ഡിജിപി
Monday, December 16, 2024 12:50 PM IST
കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരില്‍ ഗതാഗതം തടസപ്പെടുത്തി സിപിഎം ഏരിയ സമ്മേളനം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി ഡിജിപി.
പരിപാടികൾക്ക് അനുമതി നൽകേണ്ടെന്ന് നേരത്തെ സർക്കുലർ ഇറക്കിയിട്ടുണ്ടെന്ന് ഡിജിപി കോടതിയെ അറിയിച്ചു. വഞ്ചിയൂർ സംഭവം അറിഞ്ഞ ഉടൻ തന്നെ ഇടപെട്ടെന്നും സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹിബ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
സെക്രട്ടറിയേറ്റിനു മുന്നിൽ മാർഗതടസം സൃഷ്ടിച്ച സിപിഐ സമരത്തിനെതിരെയും കേസെടുത്തു. കൂടുതൽ നടപടിക്ക് നിർദേശം നൽകി പുതിയ സർക്കുലർ ഇറക്കുമെന്നും ഡിജിപി വ്യക്തമാക്കി.