മന്ത്രിമാറ്റം: കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്ന് എ.കെ.ശശീന്ദ്രന്
Tuesday, December 17, 2024 11:24 AM IST
തിരുവനന്തപുരം: അകവും പുറവും പരിശോധിച്ച ശേഷമേ മന്ത്രിയെ മാറ്റുന്നതില്‍ എന്‍സിപി കേന്ദ്ര നേതൃത്വം തീരുമാനമെടുക്കാവൂവെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്. മന്ത്രി മാറണമെന്ന് പറയേണ്ടത് വ്യക്തികള്‍ അല്ല. പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രിസ്ഥാനം ഒഴിയുമെന്നും അദ്ദേഹം പ്രതികരിച്ചു.
പാര്‍ട്ടിയാണ് തന്നെ മന്ത്രിയാക്കിയത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക പാര്‍ട്ടിയാണ്. പരിചയസമ്പത്തുള്ള നേതാക്കന്മാരാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിലുള്ളത്. അകവും പുറവും പരിശോധിക്കാതെ നേതൃത്വം ഒരു തീരുമാനമെടുക്കുമെന്ന് താന്‍ കരുതുന്നില്ല.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ മറുപടിയും ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അക്കാര്യവും നേതൃത്വം പരിശോധിക്കുമെന്നാണ് വിചാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.