മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് മന്ത്രി
Tuesday, December 17, 2024 11:09 AM IST
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് മന്ത്രി ഐ. പെരിയസ്വാമി. തമിഴ്നാട്ടുകാരുടെ സ്വപ്നമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ഈ സ്വപ്നം ഡിഎംകെ ഭരണത്തിലൂടെ യാഥാർഥ്യമാക്കും. തമിഴ്നാടിന് അവകാശപ്പെട്ട ഒരുപിടി മണ്ണ് പോലും വിട്ടുകൊടുക്കില്ലെന്നും പെരിയസ്വാമി പറഞ്ഞു.
അതേസമയം കഴിഞ്ഞയാഴ്ച കേരളം തമിഴ്നാടിന് മുല്ലപ്പെരിയാറിൽ അറ്റകുറ്റപ്പണികൾക്ക് അനുവാദം നൽകിയിരുന്നു.