വാല്‍പ്പാറയിലെ കാട്ടാന ആക്രമണം; ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു
Tuesday, December 17, 2024 10:58 AM IST
ചെന്നൈ: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. വാല്‍പ്പാറ സ്വദേശി ചന്ദ്രന്(62) ആണ് മരിച്ചത്.
കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം. വാല്‍പ്പാറ ഗജമുടി എസ്റ്റേറ്റില്‍ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കാട്ടാനയുടെ ആക്രമണം.
ചന്ദ്രന് ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. സമീപവാസിയായ സ്ത്രീയെ കാട്ടാന ആക്രമിച്ചപ്പോള്‍ ഇവരുടെ ബഹളം കേട്ട് ഓടിയെത്തിയതാണ് ചന്ദ്രന് അടക്കമുള്ള മൂന്ന് പേര്. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ആനയെ തുരത്തിയത്.