ഡൽഹിയിൽ ഫാക്ടറിയിൽ വൻ തീപിടിത്തം
Tuesday, December 17, 2024 10:32 AM IST
ന്യൂഡൽഹി: ഡൽഹിയിൽ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടിത്തം. ഭാവന ഇൻഡസ്ട്രിയൽ ഏരിയയിലെ എൻ-63 സെക്ടർ ഒന്നിലാണ് ചൊവ്വാഴ്ച രാവിലെയോടെ തീപിടിത്തമുണ്ടായത്.
പതിനഞ്ചോളം ഫയർ ഫോഴ്സ് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിൽ ആളപായം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.