കാട്ടാന ആക്രമണം; എല്‍ദോസിന്റെ കുടുംബത്തിനുള്ള ധനസഹായം ഇന്ന് തന്നെ കൈമാറുമെന്ന് വനംമന്ത്രി
Tuesday, December 17, 2024 9:54 AM IST
തിരുവനന്തപുരം: കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ കുടുംബത്തിനുള്ള ധനസഹായമായി 10 ലക്ഷം രൂപ ഇന്ന് തന്നെ കൈമാറാൻ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്. സംഭവം അറിഞ്ഞപ്പോൾ തന്നെ മോണിറ്ററിംഗ് നടത്താൻ എറണാകുളം ജില്ലാ കളക്ടർക്ക് നിർദേശം നൽകിയെന്ന് മന്ത്രി പ്രതികരിച്ചു.
അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും ഹൃദയ വേദന ഉണ്ടാക്കുന്നതുമായ സംഭവമാണ് നടന്നത്. എല്‍ദോസിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ തോതില്‍ ജനരോക്ഷം ഉയര്‍ന്നിട്ടുണ്ട്. അതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് തനിക്ക് തോന്നുന്നത്.
സംഭവ സ്ഥലത്ത് വഴിവിളക്കുകൾ സ്ഥാപിക്കാനും ട്രഞ്ച് കുഴിക്കാനും മറ്റു സ്ഥലങ്ങളിൽ ഹാഗിംഗ്
സോളാർ ഫെൻസിംഗ് സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. ഇന്ന് ട്രഞ്ച് കുഴിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.