ഹൈ​ദ​രാ​ബാ​ദ്: പു​ഷ്പ 2 സി​നി​മ​യു​ടെ റി​ലീ​സി​നി​ടെ തി​ക്കി​ലും തി​ര​ക്കി​ലും​പ്പെ​ട്ട് യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ന​ട​ന്‍ അ​ല്ലു അ​ര്‍​ജു​ന് ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ച് തെ​ല​ങ്കാ​ന ഹൈ​ക്കോ​ട​തി. നാലാഴ്ചത്തെ ഇടക്കാല ജാമ്യമാണ് കോടതി അനുവദിച്ചിരിക്കുന്നത്.

മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യെ​ന്ന കു​റ്റം പ്ര​ഥ​മ​ദൃ​ഷ്ട്യാ നി​ല​നി​ൽ​ക്കു​മോ എ​ന്ന​തി​ൽ സം​ശ​യ​മു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു. ഒ​രു പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഒ​രി​ട​ത്ത് ന​ട​ന്‍ പോ​യ​ത് കൊ​ണ്ട് അ​പ​ക​ട​മു​ണ്ടാ​യെ​ന്ന് പ്ര​ഥ​മ​ദൃ​ഷ്ട്യാ പ​റ​യാ​ന്‍ ക​ഴി​യി​ല്ലെ​ന്നും അ​തി​നാ​ല്‍ ജാ​മ്യം ന​ല്‍​ക​രു​തെ​ന്ന സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍റെ വാ​ദം ത​ല്‍​ക്കാ​ലം അം​ഗീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

മ​രി​ച്ച സ്ത്രീ​യു​ടെ കു​ടും​ബ​ത്തോ​ട് സ​ഹ​താ​പ​മു​ണ്ടെ​ന്നും കോ​ട​തി പ​റ​ഞ്ഞു. എ​ന്നാ​ൽ ആ ​കു​റ്റം അ​ല്ലു അ​ർ​ജു​ന് മേ​ൽ മാ​ത്രം നി​ല​നി​ൽ​ക്കു​മെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു. സൂ​പ്പ​ർ താ​ര​മാ​ണെ​ന്ന് ക​രു​തി അ​ല്ലു അ​ർ​ജു​നോ​ട് ഒ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ത് ഒ​രു പൗ​ര​നെ​ന്ന നി​ല​യി​ൽ അ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​താ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.