വന്ദേഭാരതിന് സാങ്കേതിക തകരാർ; ഷൊർണൂരിൽ പിടിച്ചിട്ടിരിക്കുന്നു
Wednesday, December 4, 2024 6:43 PM IST
പാലക്കാട്: കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് സാങ്കേതിക തകരാറിനെ തുടർന്ന് ഷൊർണൂരിൽ പിടിച്ചിട്ടിരിക്കുന്നു. കഴിഞ്ഞ 45 മിനിറ്റുകളായി ട്രെയിൻ ഷൊർണൂർ പാലത്തിന് സമീപം നിർത്തിയിട്ടിരിക്കുകയാണ്.
ബാറ്ററി സംവിധാനത്തിന് വന്ന തകരാറാണ് ട്രെയിൻ പിടിച്ചിടാൻ കാരണമെന്നാണ് റെയിൽവേയുടെ വിശദീകരണം. ട്രെയിൻ ഓഫായതോടെ ഡോർ പോലും തുറക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇതോടെ യാത്രക്കാർ പൂർണമായും ട്രെയിനിനുള്ളിൽ കുടുങ്ങി.
തകരാർ പരിഹരിക്കാൻ റെയിൽവേ സാങ്കേതിക വിഭാഗം ശ്രമം തുടങ്ങിയിട്ടുണ്ട്. ട്രെയിൻ എപ്പോൾ പുറപ്പെടുമെന്ന് വ്യക്തമാക്കാൻ റെയിൽവേ അധികൃതർക്ക് സാധിച്ചിട്ടില്ല.