ക​ണ്ണൂ​ര്‍: സി​പി​എ​മ്മി​ന്‍റെ സ​മ​ര​പ്പന്ത​ലി​ലേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം. സം​ഭ​വ​ത്തി​ല്‍ ഒ​രു തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്കേ​റ്റു. ആ​സാം സ്വ​ദേ​ശി ഹ​സ​നാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ണ്ണൂ​ര്‍ ഹെ​ഡ്‌​പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ലാ​ണ് സം​ഭ​വം. വ​യ​നാ​ടി​ന് ഐ​ക്യ​ദാ​ര്‍​ഡ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് വ്യാ​ഴാ​ഴ്ച സി​പി​എം ന​ട​ത്താ​നി​രു​ന്ന സ​മ​ര​ത്തി​ന് വേ​ണ്ടി കെ​ട്ടി​യ പ​ന്ത​ലി​ലേ​ക്കാ​ണ് ബ​സ് ഇ​ടി​ച്ചു​ക​യ​റി​യ​ത്.

ബ​സി​ന്‍റെ ഗാ​രേ​ജ് ബോ​ക്‌​സ് ക​മ്പി​യി​ല്‍ ത​ട്ടി​യ​തോ​ടെ പ​ന്ത​ല്‍ ത​ക​ര്‍​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ പ​ന്ത​ലി​ന്‍റെ ഒ​രു ഭാ​ഗം അ​ഴി​ച്ചു​മാ​റ്റി​യാ​ണ് ബ​സ് ക​ട​ത്തി​വി​ട്ട​ത്.