കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല; അജിതാ തങ്കപ്പനെ അയോഗ്യയാക്കി
Tuesday, December 3, 2024 7:10 PM IST
കൊച്ചി: തുടര്‍ച്ചയായി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് തൃക്കാക്കര നഗരസഭാ മുന്‍ ചെയര്‍പേഴ്സണ്‍ അജിതാ തങ്കപ്പനെ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നും അയോഗ്യയാക്കി. ഒമ്പത് മാസം തുടര്‍ച്ചയായി സ്ഥിരം സമിതി യോഗത്തില്‍ അജിതാ തങ്കപ്പന് പങ്കെടുത്തിരുന്നില്ല.
തുടർന്നാണ് നടപടി. അയോഗ്യയാക്കിയ നോട്ടീസ് നഗരസഭാ സെക്രട്ടറി ടി.കെ.സന്തോഷ് അജിതയുടെ വീട്ടിലെത്തി കൈമാറി. മൂന്ന് മാസത്തിലധികം സ്റ്റാൻഡിംഗ് കമ്മിറ്റി യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് അയോഗ്യതയ്ക്ക് കാരണമാകുമെന്ന നഗരപാലികാ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.
ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്ന് അജിതാ തങ്കപ്പൻ പറയുന്നത്. കഴിഞ്ഞ വര്‍ഷം ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് നിന്ന് ഇവർ രാജിവച്ചിരുന്നു.