മൊബൈൽ ഫോൺ വാങ്ങാൻ പണം നൽകിയില്ല; അമ്മയ്ക്ക് നേരെ വാൾ വീശി മകൻ
Tuesday, December 3, 2024 3:52 AM IST
മുംബൈ: മൊബൈൽ ഫോൺ വാങ്ങാൻ പണം നൽകാതിരുന്നതിന് അമ്മയെ വാൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും വീട് അടിച്ചുതകർക്കുകയും ചെയ്ത് കൗമാരക്കാരൻ മകൻ. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം.
18കാരനാണ് 10,000 രൂപ നൽകാത്തതിന്റെ പേരിൽ അമ്മയെ ഭീഷണിപ്പെടുത്തിയത്. സംഭവസമയം സഹോദരിയും വീട്ടിലുണ്ടായിരുന്നു. മോശം സാമ്പത്തികഅവസ്ഥയെ തുടർന്നാണ് യുവതിയ്ക്ക് മകൻ ആവശ്യപ്പെട്ട പണം നൽകാൻ സാധിക്കാതിരുന്നത്.
യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും സംഭവത്തിന് പിന്നാലെ ഒളിച്ചോടിയ മകനായി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.