തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട്ടെ ട്രോ​ളി​ബാ​ഗ് വി​വാ​ദ​ത്തി​ൽ മ​ന്ത്രി എം.​ബി.​രാ​ജേ​ഷ് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. എം.​ബി.​രാ​ജേ​ഷും അ​ളി​യ​നും ന​ട​ത്തി​യ നാ​ട​ക​മാ​ണ് പൊ​ളി​ഞ്ഞ​ത്.

മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ റൂ​മി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. സ്വാ​ത​ന്ത്ര്യ​ത്തി​ന് മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ് ന​ട​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ഷാ​നി​മോ​ൾ ഉ​സ്മാ​നും പ​റ​ഞ്ഞു.

ന​വം​ബ​ര്‍ ആ​റി​ന് പു​ല‍​ര്‍​ച്ചെ​യാ​ണ് കെ​പി​എം ഹോ​ട്ട​ലി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ താ​മ​സി​ക്കു​ന്ന മു​റി​ക​ളി​ല്‍ പോ​ലീ​സ് സം​ഘ​മെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും സാ​ധാ​ര​ണ പ​രി​ശോ​ധ​ന മാ​ത്ര​മാ​ണ് ന​ട​ത്തി​യ​തെ​ന്നു​മാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ൽ പ​രി​ശോ​ധ​ന വി​വാ​ദ​മാ​യ​തോ​ടെ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​തെ​ന്ന് വി​ശ​ദീ​ക​രി​ച്ച് പോ​ലീ​സ് രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. തെ​ളി​വി​ല്ലെ​ന്നും തു​ട​ർ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്നും കാ​ണി​ച്ച് സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് പാ​ല​ക്കാ​ട് എ​സ്പി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി.