തെലുങ്കാനയിൽ ദുരഭിമാനക്കൊല; വനിതാ പോലീസിനെ സഹോദരൻ വെട്ടിക്കൊന്നു
Monday, December 2, 2024 4:14 PM IST
ഹൈദരാബാദ്: തെലുങ്കാനയിൽ ദുരഭിമാനക്കൊല. ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചതിനു പോലീസ് കോൺസ്റ്റബിളിനെ സഹോദരൻ വെട്ടിക്കൊന്നു.
തെലുങ്കാനയിലെ ഹയാത്ത് നഗർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ നാഗമണി ആണ് കൊല്ലപ്പെട്ടത്. യുവതിയെ ആക്രമിച്ചശേഷം സഹോദരൻ പരമേശ് സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. സംഭവസ്ഥലത്ത് വച്ച് തന്നെ നാഗമണി മരിച്ചിരുന്നു.
നാഗമണിയെ വാഹനം ഉപയോഗിച്ചു ഇടിച്ചു വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒളിവിൽ പോയ പരമേശിനെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. അന്യ ജാതിയിൽ പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് പരമേശിനെ പ്രകോപിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി.