ബലൂൺ തൊണ്ടയിൽ കുടുങ്ങി 13 വയസുകാരൻ മരിച്ചു
Monday, December 2, 2024 4:03 PM IST
ബംഗളൂരു: ഉത്തരകന്നഡയിലെ ജോഗനകൊപ്പയിൽ ബലൂൺ തൊണ്ടയിൽ കുടുങ്ങി വിദ്യാർഥി മരിച്ചു. ഏഴാം ക്ലാസ് വിദ്യാർഥി നവീൻ നാരായണ(13) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ബലൂൺ വീർപ്പിക്കുന്നതിനിടെ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.
കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.