ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ലിവർപൂളിന് ജയം
Monday, December 2, 2024 5:56 AM IST
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കുതിപ്പ് തുടർന്ന് ലിവർപൂൾ എഫ്സി. ഞായറാഴ്ച നടന്ന മത്സരത്തിൽ നിലവിലെ ചാന്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തു.
ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിലായിരുന്നു മത്സരം. കോഡി ഗൗക്പോയും മുഹമ്മദ് സാലയും ആണ് ലിവർപൂളിനായി ഗോളുകൾ നേടിയത്. ഗാക്പോ 12-ാം മിനിറ്റിൽ ഗോൾ സ്കോർ ചെയ്തപ്പോൾ സാല 78-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു.
ലീഗിൽ ലിവർപൂളിന്റെ തുടർച്ചയായ നാലാം ജയമാണിത്. 13 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുള്ള ലിവർപൂൾ തന്നെയാണ് നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. ആഴ്സണൽ രണ്ടാമതയും ചെൽസി മൂന്നാം സ്ഥാനത്തുമാണ്.