സൂറത്തിൽ പിതാവ് മകളെ കുക്കർകൊണ്ട് തലയ്ക്കടിച്ച് കൊന്നു
Monday, December 2, 2024 4:22 AM IST
ഗാന്ധിനഗര്‍: മകളെ പ്രഷര്‍ കുക്കര്‍ കൊണ്ട് പിതാവ് തലയ്ക്കടിച്ചു കൊന്നു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ഹേതാലി (18) ആണ് മരണപ്പെട്ടത്.
പിതാവ് മുകേഷ് പര്‍മര്‍(40) ആണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. വീട്ടുജോലികള്‍ ചെയാതെ ഹേതാലി മൊബൈലില്‍ നോക്കി ഇരുന്നതിനെ തുടർന്നാണ് പിതാവ് കുട്ടിയെ കൊലപ്പെടുത്തിയത്.
വാക്കുതർക്കത്തിനു പിന്നാലെ കുക്കർ ഉപയോഗിച്ച് പെൺകുട്ടിയുടെ തലയ്ക്ക് ഇയാൾ തുടർച്ചയായി അടിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.