കൊ​ച്ചി: സി​പി​എം നേ​താ​വ് എം.​എം. ലോ​റ​ന്‍​സി​ന്‍റെ മൃ​ത​ദേ​ഹം പ​ഠ​ന​ത്തി​നാ​യി വി​ട്ടു​ന​ല്‍​കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രേ മ​ക​ള്‍ ആ​ശ ലോ​റ​ന്‍​സ് ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ല്‍ ന​ല്കി​യ അ​പ്പീ​ല്‍ ഹൈ​ക്കോ​ട​തി ചൊ​വ്വാ​ഴ്‌​ച വീ​ണ്ടും പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി മൃ​ത​ദേ​ഹം പ​ള​ളി​യി​ൽ സം​സ്‌​ക​രി​ക്കാ​നാ​യി വി​ട്ടു ന​ല്‍​ക​ണ​മെ​ന്നാ​ണ് മ​ക​ളു​ടെ ആ​വ​ശ്യം. ഇ​ന്നു ഹ​ർ​ജി പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി ചൊ​വ്വാ​ഴ്ച വി​ശ​ദ​മാ​യി കേ​ൾ​ക്കാ​മെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ലോ​റ​ൻ​സി​ന്‍റെ മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഫോ​ർ​മാ​ലി​നി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

ര​ണ്ട് സാ​ക്ഷി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് മ​ക​ന്‍ എം.​എ​ല്‍. സ​ജീ​വ​നോ​ട് മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ പ​ഠ​ന​ത്തി​ന് വി​ട്ടു​ന​ല്‍​ക​ണ​മെ​ന്ന് ലോ​റ​ന്‍​സ് പ​റ​ഞ്ഞ​ത് എ​ന്ന​ത​ട​ക്കം ക​ണ​ക്കി​ലെ​ടു​ത്താ​യി​രു​ന്നു സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. എ​ന്നാ​ല്‍ സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി മൃ​ത​ദേ​ഹം പ​ള​ളി​യി​ല്‍ സം​സ്‌​ക​രി​ക്കാ​നാ​യി വി​ട്ടു ന​ല്‍​ക​ണ​മെ​ന്നാ​ണ് അ​പ്പീ​ലി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

മൃ​ത​ദേ​ഹം നി​ല​വി​ല്‍ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് കൈ​മാ​റി​യി​രി​ക്കു​ക​യാ​ണ്. സെ​പ്റ്റം​ബ​ർ 21 നാ​ണ് വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ രോ​ഗ​ങ്ങ​ളെ തു​ട​ർ​ന്ന് എം.​എം ലോ​റ​ൻ​സ് അ​ന്ത​രി​ച്ച​ത്.