കോ​ട്ട​യം: ഇ.​പി.​ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥാ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​സി ര​വി​യു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. കോ​ട്ട​യം ഡി​വൈ​എ​സ്‍​പി കെ.​ജി.​അ​നീ​ഷ് ആ​ണ് മൊ​ഴി​യെ​ടു​ത്ത​ത്.

മൊ​ഴി​യെ​ടു​പ്പ് ര​ണ്ടു മ​ണി​ക്കൂ​ര്‍ നീ​ണ്ടു. പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തു​മാ​യി ഇ.​പി.​ജ​യ​രാ​ജ​നും ഡി​സി ബു​ക്‌​സും ത​മ്മി​ല്‍ ക​രാ​റു​ണ്ടോ​യെ​ന്ന കാ​ര്യ​മാ​ണ് പ്ര​ധാ​ന​മാ​യും പോ​ലീ​സ് പ​രി​ശോ​ധി​ച്ച​ത്. ഇ.​പി.​ജ​യ​രാ​ജ​നു​മാ​യി വാ​ക്കാ​ൽ ക​രാ​ര്‍ ഉ​ണ്ടെ​ന്നും ര​വി ഡി​സി മൊ​ഴി ന​ൽ​കി.

മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ഇ​ന്നു ത​ന്നെ ഡി​ജി​പി​ക്ക് കൈ​മാ​റും. പു​സ്ത​കം വ​രു​ന്നു എ​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റും 170ല്‍ ​അ​ധി​കം​വ​രു​ന്ന പേ​ജു​ക​ളു​ടെ പി​ഡി​എ​ഫും എ​ങ്ങ​നെ പു​റ​ത്തു​വ​ന്നു​വെ​ന്ന് അ​റി​യി​ല്ലെ​ന്നും ര​വി അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ടു പ​റ​ഞ്ഞു.

ചേ​ല​ക്ക​ര, വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പോ​ളിം​ഗ് ദി​ന​ത്തി​ലാ​ണ് ഇ.​പി. ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥ​യി​ലേ​തെ​ന്ന് പ​റ​ഞ്ഞു​ള്ള പു​സ്ത​ക​ത്തി​ലെ ഭാ​ഗ​ങ്ങ​ള്‍ പു​റ​ത്തെ​ത്തി​യ​ത്. ക​ട്ട​ന്‍​ചാ​യ​യും പ​രി​പ്പു​വ​ട​യും ഒ​രു ക​മ്യൂ​ണി​സ്റ്റി​ന്‍റെ ജീ​വി​തം എ​ന്നാ​യി​രു​ന്നു പു​സ്ത​ക​ത്തി​ന്‍റെ പേ​ര്.

സ​ര്‍​ക്കാ​രി​നെ​തി​രെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ട ഈ ​ഭാ​ഗം വ​ലി​യ വി​വാ​ദ​ങ്ങ​ള്‍​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു. ആ​ത്മ​ക​ഥ വി​വാ​ദ​ത്തി​ൽ ഇ.​പി. ജ​യ​രാ​ജ​ന്‍റെ മൊ​ഴി​യും ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.