കൊ​ച്ചി: ഇ​ന്നും ഇ​ടി​ഞ്ഞ​തോ​ടെ സ്വ​ര്‍​ണ​വി​ല ഈ ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​വാ​ര​ത്തി​ൽ. പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യു​മാ​ണ് ഇ​ന്നു കു​റ​ഞ്ഞ​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 55,480 രൂ​പ​യി​ലും ഗ്രാ​മി​ന് 6,935 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല​യും ഗ്രാ​മി​ന് അ​ഞ്ചു​രൂ​പ കു​റ​ഞ്ഞ് 5,720 രൂ​പ​യി​ലെ​ത്തി.

വെ​ള്ളി​യാ​ഴ്ച പ​വ​നും ഗ്രാ​മി​നും ഇ​തേ നി​ര​ക്കി​ൽ വ​ർ​ധ​ന​യു​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് ഇ​ന്ന് അ​തേ​പ​ടി കു​റ​ഞ്ഞ​ത്. മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം രൂ​പ ഇ​ടി​ഞ്ഞ ശേ​ഷ​മാ​ണ് വെ​ള്ളി​യാ​ഴ്ച സ്വ​ര്‍​ണ​വി​ല​യി​ല്‍ നേ​രി​യ മു​ന്നേ​റ്റം ദൃ​ശ്യ​മാ​യ​ത്.

ഈ ​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ 59,080 രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. ഒ​രു​ഘ​ട്ട​ത്തി​ല്‍ സ്വ​ര്‍​ണ​വി​ല 60,000 ക​ട​ന്നും കു​തി​ക്കു​മെ​ന്ന് തോ​ന്നി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഏ​ഴി​ന് 57,600 രൂ​പ​യാ​യി താ​ഴ്ന്ന ശേ​ഷം ഒ​രു​ത​വ​ണ തി​രി​ച്ചു​ക​യ​റി​യ സ്വ​ര്‍​ണ​വി​ല പി​ന്നീ​ട് ഇ​ടി​യു​ന്ന​താ​ണ് ക​ണ്ട​ത്.

ര​ണ്ടാ​ഴ്ച​യ്ക്കി​ടെ സ്വ​ർ​ണ​വി​ല​യി​ൽ 4,160 രൂ​പ​യു​ടെ കു​റ​വാ​ണ് പ​വ​ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സെ​പ്റ്റം​ബ​ർ 23നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് പ​വ​ൻ​വി​ല 56,000 രൂ​പ​യ്ക്കും ഗ്രാം ​വി​ല 7,000 രൂ​പ​യ്ക്കും താ​ഴെ എ​ത്തു​ന്ന​ത്. ഒ​ക്ടോ​ബ​ർ 31ന് ​രേ​ഖ​പ്പെ​ടു​ത്തി​യ 59,640 രൂ​പ​യാ​ണ് കേ​ര​ള​ത്തി​ൽ പ​വ​ൻ വി​ല​യി​ലെ എ​ക്കാ​ല​ത്തെ​യും റി​ക്കാ​ർ​ഡ്.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ളാ​ണ് സ്വ​ര്‍​ണ​വി​ല​യി​ല്‍ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡോ​ണ​ള്‍​ഡ് ട്രം​പ് വി​ജ​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സ്വ​ര്‍​ണ​വി​ല ഇ​ടി​യാ​ന്‍ തു​ട​ങ്ങി​യ​ത്.

അ​തേ​സ​മ​യം വെ​ള്ളി വി​ല​യി​ൽ വ്യ​ത്യാ​സ​മി​ല്ല. ഗ്രാ​മി​ന് 97 രൂ​പ​യ്ക്കാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.