പാർട്ടിക്കുള്ളിലെ വിയോജിപ്പ് തുറന്നുപറയാൻ പാടില്ലായിരുന്നു; സന്ദീപിനെതിരെ മേജർ രവി
Saturday, November 16, 2024 11:05 AM IST
പാലക്കാട്: തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി നേതാവ് സന്ദീപ് വാര്യർ പാര്‍ട്ടിക്കുള്ളിലെ വിയോജിപ്പ് തുറന്നുപറയാന്‍ പാടില്ലായിരുന്നെന്ന് മേജര്‍ രവി. കേഡര്‍ പാര്‍ട്ടി സ്വഭാവം മനസിലാക്കേണ്ടതായിരുന്നു.
അഭിപ്രായം തുറന്ന് പറയേണ്ട ഘട്ടം മറ്റൊന്ന് ആയിരുന്നു. സന്ദീപിനോട് വ്യക്തപരമായി സംസാരിച്ച് ഇക്കാര്യം പറഞ്ഞിരുന്നു. പാര്‍ട്ടിയിലേക്ക് മടങ്ങി വരാന്‍ സന്ദീപ് എവിടേയും പോയിട്ടില്ല. സന്ദീപ് വാര്യരുമായുള്ള പ്രശ്നങ്ങള്‍ പാര്‍ട്ടി പരിഹരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാര്‍ട്ടിയുമായി ഇടഞ്ഞ് നില്ക്കുന്ന സന്ദീപ് വാര്യര്‍ക്കെതിരേ ബിജെപി നടപടിക്കൊരുങ്ങുന്നുവെന്നാണ് വിവരം.