ചെ​ന്നൈ: തെ​ലു​ങ്ക​ര്‍​ക്കെ​തി​രാ​യ അ​പ​കീ​ര്‍​ത്തി പ​രാ​മ​ര്‍​ശ​ത്തി​ൽ കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ ഒ​ളി​വി​ൽ​പോ​യ ന​ടി ക​സ്തൂ​രി​ക്കാ​യി അ​ന്വേ​ഷ​ണം വ്യാ​പ​ക​മാ​ക്കി പോ​ലീ​സ്. ന​ടി ആ​ന്ധ്ര​യി​ലേ​ക്ക് ക​ട​ന്ന​താ​യാ​ണ് സൂ​ച​ന.

കേ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​ദ്രാ​സ് ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നു പി​ന്നാ​ലെ, ന​ടി​യെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യാ​ൻ ര​ണ്ടു പോ​ലീ​സ് സം​ഘ​ങ്ങ​ളെ നി​യോ​ഗി​ച്ചി​രു​ന്നു.

ബ്രാ​ഹ്മ​ണ സ​മു​ദാ​യ​ത്തി​നെ​തി​രെ തു​ട​ർ​ച്ച​യാ​യി ന​ട​ത്തു​ന്ന അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ്ര​സ്താ​വ​ന​ക​ളി​ൽ അ​പ​ല​പി​ച്ച് ചെ​ന്നൈ​യി​ലെ എ​ഗ്മോ​റി​ലെ രാ​ജ​ര​ത്നം സ്റ്റേ​ഡി​യ​ത്തി​ൽ ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​ന് ന​ട​ത്തി​യ പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ൽ പ്ര​സം​ഗി​ക്കു​ന്ന വേ​ള​യി​ലാ​ണ് ക​സ്തൂ​രി വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്.

ത​മി​ഴ് രാ​ജാ​ക്ക​ന്മാ​രു​ടെ അ​ന്ത​പ്പു​ര​ങ്ങ​ളി​ൽ പ​രി​ചാ​ര​ക​രാ​യി എ​ത്തി​യ​വ​രു​ടെ പി​ൻ​ത​ല​മു​റ​ക്കാ​രാ​ണ് തെ​ലു​ങ്ക​ർ എ​ന്നാ​ണ് ന​ടി പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഇ​ത് വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കാ​ണ് വ​ഴി​തു​റ​ന്ന​ത്. തു​ട​ര്‍​ന്ന് ക​സ്തൂ​രി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യെ​ങ്കി​ലും വി​വാ​ദം കെ​ട്ട​ട​ങ്ങി​യി​ല്ല. തു​ട​ര്‍​ന്ന് പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ൻ ക​സ്തൂ​രി വീ​ട്ടി​ൽ ഒ​രു പ​ത്ര​സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ക​യും ത​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് പ്ര​സ്താ​വ​ന ഇ​റ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ടി​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ചെ​ന്നൈ പോ​യ​സ് ഗാ​ർ​ഡ​നി​ലെ വീ​ടും​പൂ​ട്ടി മൊ​ബൈ​ല്‍ ഫോ​ണും സ്വി​ച്ച് ഓ​ഫാ​ക്കി ക​സ്തൂ​രി ഒ​ളി​വി​ല്‍​പോ​യ​ത്.