ക​ണ്ണൂ​ർ: കേ​ള​ക​ത്ത് ന​ട​ക സം​ഘം സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞ് മ​രി​ച്ച അ​ഭി​നേ​താ​ക്ക​ളു​ടെ സം​സ്കാ​ര ഇ​ന്ന് ന​ട​ത്തും. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം വി​ട്ടു ന​ൽ​കി​യ മൃ​ത​ദേ​ഹം രാ​വി​ലെ എ​ട്ടു മു​ത​ൽ കാ​യം​കു​ളം കെ​പി​എ​സി​യി​ൽ പൊ​തു​ദ​ർ​ശ​നം ന​ട​ക്കും.

സ​ഹ​പ്ര​വ​ർ​ത്ത​ക​രും സു​ഹൃ​ത്തു​ക്ക​ളും അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കും. പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം അ​ഞ്ജ​ലി​യു​ടെ മൃ​ത​ദേ​ഹം കാ​യം​കു​ളം മു​തു​കു​ള​ത്തെ വീ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ക്കും.

ജെ​സി​യു​ടെ മൃ​ത​ദേ​ഹം കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ വീ​ട്ടി​ലേ​ക്കും കൊ​ണ്ടു​പോ​കും. തു​ട​ർ​ന്ന് മു​ള​ങ്കാ​ട് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്കാ​രം ന​ട​ത്തും. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു കേ​ള​കം മ​ല​യാം​പ​ടി​യി​ൽ ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ക​ട​ന്ന​പ്പ​ള്ളി​യി​ൽ ന​ട​ന്ന നാ​ട​കോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം ബ​ത്തേ​രി​യി​ൽ ന​ട​ക്കു​ന്ന നാ​ട​കോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കും​വ​ഴി​യാ​ണ് അ​പ​ക​ടം. 14 പേ​രാ​ണു നാ​ട​ക​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ ഒ​ന്പ​തു പേ​രി​ൽ ഡ്രൈ​വ​റു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.