പ്രചാരണം അവസാനഘട്ടത്തിലേക്ക്; മുഖ്യമന്ത്രി ശനിയാഴ്ച പാലക്കാട്ട്
Saturday, November 16, 2024 6:32 AM IST
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന് ശനിയാഴ്ച പാലക്കാടെത്തും. ഇടതുമുന്നണിയുടെ ആറ് പൊതുയോഗങ്ങളില്‍ പങ്കെടുക്കുന്ന അദ്ദേഹം രണ്ടു ദിവസം മണ്ഡലത്തിലുണ്ടാവും.
മേപ്പറമ്പ്, മാത്തൂര്‍, കൊടുന്തിരപ്പുള്ളി, കണ്ണാടി, ഒലവക്കോട്, സുല്‍ത്താന്‍പേട്ട് എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി പ്രസംഗിക്കും. പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ മൂന്നു മുന്നണികളും കൂടുതൽ സംസ്ഥാന നേതാക്കളെ കളത്തിലിറക്കാനുള്ള ശ്രമത്തിലാണ്.
എൽഡിഎഫിനായി ഡോ.പി.സരിനും യുഡിഎഫിനായി രാഹുൽ മാങ്കൂട്ടത്തിലും എൻഡിഎക്കായി സി.കൃഷ്ണകുമാറുമാണ് മത്സരരംഗത്തുള്ളത്.