വാ​ഷിം​ഗ്ട​ൺ: പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ ഡൊ​ണാ​ൾ​ഡ് ട്രം​പ് ലോ​ക​ത്ത് യു​ദ്ധം വേ​ണ്ട​ന്നും സ​മാ​ധാ​നം മ​തി​യെ​ന്ന നി​ർ​ണാ​യ പ്ര​ഖ്യാ​പ​നം ന​ട​ത്തി. ട്രം​പി​ന്‍റെ വി​ജ​യ​ത്തി​ന് ശേ​ഷ​മു​ള്ള ആ​ദ്യ പൊ​തു​വേ​ദി​യി​ലെ പ്ര​സം​ഗ​ത്തി​ൽ പ്ര​ധാ​ന​മാ​യും ര​ണ്ടു കാ​ര്യ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം മു​ന്നോ​ട്ട് വ​ച്ച​ത്.

റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ലും പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​ലു​മാ​കും ത​ന്‍റെ ഭ​ര​ണ​കൂ​ടം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റ​ഷ്യ​യും യു​ക്രെ​യ്നും ത​മ്മി​ലു​ള്ള യു​ദ്ധം അ​വ​സാ​നി​പ്പി​ക്ക​ണം. ഞാ​ൻ ഇ​ന്ന് ഒ​രു റി​പ്പോ​ർ​ട്ട് ക​ണ്ടു.

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ട്ടു. അ​വ​ർ പ​ട്ടാ​ള​ക്കാ​രാ​യി​രു​ന്നു, അ​വ​ർ സൈ​നി​ക​രാ​ണെ​ങ്കി​ലും അ​വ​രും മ​നു​ഷ്യ​രാ​ണ്, എ​ല്ലാ​വ​രു​ടെ​യും ജീ​വ​ൻ സം​ര​ക്ഷി​ക്ക​പ്പെ​ട്ട​ണ​മെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.