മദ്യം, മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പാട്ട് പാടരുത്; ദില്‍ജിത്തിന് നോട്ടീസ്
Saturday, November 16, 2024 4:52 AM IST
ഹൈദരാബാദ്: മദ്യം, മയക്കുമരുന്ന്, അക്രമം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഗാനങ്ങൾ പാടരുത് എന്ന് ആവശ്യപ്പെട്ട് പഞ്ചാബി ഗായകൻ ദില്‍ജിത്ത് ദോസഞ്ജിന്റെ സംഗീത പരിപാടിക്ക് തെലുങ്കാന സര്‍ക്കാര്‍ നോട്ടീസ് അയച്ച്. ശനിയാഴ്ച നടക്കാനിരുന്ന ദിൽ-ലുമിനാറ്റി കച്ചേരിയ്ക്ക് മുന്നോടിയായിട്ടാണ് നോട്ടീസ് ലഭിച്ചത്.
ചണ്ഡീഗഡ് സ്വദേശി നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഒരു സംഗീത പരിപാടിയിൽ താരം ആലപിച്ച ചില ഗാനങ്ങളുടെ വീഡിയോ തെളിവായും സമർപ്പിച്ചിട്ടുണ്ട്. സംഗീത പരിപാടിക്കിടെ കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുതെന്നും നോട്ടീസിൽ പറയുന്നു.
13 വയസിന് താഴെയുള്ള കുട്ടികൾക്ക് ഹാനികരമായേക്കാവുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങളുടെയും ലൈറ്റുകളുടെയും അപകടസാധ്യത കണക്കിലെടുത്താണ് നടപടിയെന്ന് സർക്കാർ വശദീകരിച്ചു. ഡല്‍ഹിയില്‍ ഒക്ടോബര്‍ 26നും 27നും നടന്ന പരിപാടിയില്‍ ഗായകന് ലഹരിയേയും അക്രമത്തേയും പ്രോത്സാഹിപ്പിക്കുന്ന ഗാനങ്ങള്‍ ആലപിച്ചു എന്നും പരാതിയിലുണ്ട്.
മദ്യം, മയക്കുമരുന്ന്, അക്രമം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഗാനങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട പഞ്ചാബ്, ഹരിയാന ഹൈക്കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു.