വനിതാ എഎസ്ഐയെക്കൊണ്ട് എസ്എഫ്ഐ നേതാവ് മാപ്പ് പറയിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു
Saturday, November 16, 2024 3:19 AM IST
കോഴിക്കോട്: വനിതാ എഎസ്ഐയെക്കൊണ്ട് എസ്എഫ്ഐ പ്രദേശിക നേതാവ് മാപ്പ് പറയിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ സംഘടിച്ചുനിന്ന വിദ്യാർഥികളോട് പിരിഞ്ഞുപോകാൻ എഎസ്ഐ ആവശ്യപ്പെട്ടിരുന്നു.
പിങ്ക് പോലീസ് പറഞ്ഞതനുസരിച്ച് സ്ഥലം വിട്ട വിദ്യാർഥികൾ പിന്നീട് എസ്എഫ്ഐ പ്രാദേശിക നേതാവുമായി മടങ്ങി വന്ന് വനിതാ എഎസ്ഐയെക്കൊണ്ട് നിർബന്ധിച്ച് മാപ്പ് പറയിക്കുകയായിരുന്നു. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
സംഘർഷ സാഹചര്യം ഒഴിവാക്കാനാണ് താൻ ഇടപെട്ടതെന്ന് എഎസ്ഐ നേതാവ് പറഞ്ഞു. ചെറിയ കുട്ടികൾ ആയതിനാൽ തനിക്ക് പരാതി ഇല്ലെന്ന് എഎസ്ഐയും വ്യക്തമാക്കി.