പത്തനംതിട്ടയിൽ ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ നിന്ന് വീണ നഴ്സിംഗ് വിദ്യാർഥിനി മരിച്ചു
Friday, November 15, 2024 11:24 PM IST
പത്തനംതിട്ട : നഗരത്തിലെ സ്വകാര്യ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വിദ്യാർഥിനി മരിച്ചു. തിരുവനന്തപുരം അയിരൂപ്പാറ സ്വദേശി അമ്മു എസ്. സജീവ് (23) ആണ് മരിച്ചത്.
പത്തനംതിട്ട ചുട്ടിപ്പാറ നഴ്സിംഗ് കോളേജിലെ നാലാം വർഷ വിദ്യാർഥിനിയാണ്.തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള വഴി മധ്യേയാണ് മരണം.
ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.