തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് പു​ന​ര​ധി​വാ​സ പാ​ക്കേ​ജി​ന് തു​ര​ങ്കം വെ​ച്ച​ത് സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ദു​ര​ന്ത​മു​ണ്ടാ​യ ശേ​ഷം നാ​ലു​മാ​സം ക​ഴി​ഞ്ഞി​ട്ടും ഒ​രു സ​ർ​വ്വ​ക​ക്ഷി യോ​ഗം പോ​ലും വി​ളി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ശ്ര​മി​ച്ചി​ല്ലെ​ന്ന് സു​രേ​ന്ദ്ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

ദു​ര​ന്ത​ത്തി​ന്‍റെ വ്യാ​പ്തി അ​നു​സ​രി​ച്ചു​ള്ള സ​ഹാ​യം കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​മാ​ർ വ്യ​ക്ത​മാ​ക്കി​യ​താ​ണ്. എ​ന്നാ​ൽ രാ​ഷ്ട്രീ​യ​ലാ​ഭം ല​ക്ഷ്യ​മി​ട്ടാ​ണ് എ​ൽ​ഡി​എ​ഫും, യു​ഡി​എ​ഫും ഇ​പ്പോ​ൾ വി​വാ​ദ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​ത് എ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ലം​ഭാ​വ​ത്തെ കു​റ്റ​ക​ര​മാ​യ മൗ​ന​ത്തി​ലൂ​ടെ പ്ര​തി​പ​ക്ഷം സ​ഹാ​യി​ക്കു​ക​യാ​ണ്. 2013 ൽ ​യു​പി​എ സ​ർ​ക്കാ​രാ​ണ് ദേ​ശീ​യ ദു​ര​ന്തം എ​ന്ന പ​ദം എ​ടു​ത്തു ക​ള​ഞ്ഞ​ത്. അ​തി​ന്‍റെ പേ​രി​ൽ വി.​ഡി. സ​തീ​ശ​നും സം​ഘ​വും മോ​ദി സ​ർ​ക്കാ​രി​നെ​തി​രെ തി​രി​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല. കെ.​സി. വേ​ണു​ഗോ​പാ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ മ​ന്ത്രി​മാ​രാ​യ മ​ൻ​മോ​ഹ​ൻ സിം​ഗ് സ​ർ​ക്കാ​രി​നെ​തി​രെ​യാ​ണ് യു​ഡി​എ​ഫ് പ്ര​തി​ഷേ​ധി​ക്കേ​ണ്ട​ത്.

പാ​ല​ക്കാ​ട് ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് സ്റ്റ​ണ്ട് മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഡീറ്റേ​യി​ൽ​ഡ് സ്റ്റ​ഡി റി​പ്പോ​ർ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ന​ൽ​കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​വ​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.