കൊ​ച്ചി: വ​യ​നാ​ട് ദു​ര​ന്ത​ത്ത​ത്തി​ൽ സ്വ​മേ​ധ​യാ സ്വീ​ക​രി​ച്ച ഹ​ര്‍​ജി​യി​ല്‍ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി മാ​റ്റി​വ​ച്ചു. കേ​സ് അ​ടു​ത്ത​യാ​ഴ്ച പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് സൂ​ച​ന .

വ​യ​നാ​ട് അ​തി​തീ​വ്ര ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചു​വെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഡ​ൽ​ഹി​യി​ലെ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​നി​ധി കെ.​വി.​തോ​മ​സി​ന് ന​ല്‍​കി​യ ക​ത്ത് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

ദു​ര​ന്തം സം​ഭ​വി​ച്ചി​ട്ട് നാ​ല് മാ​സം ക​ഴി​ഞ്ഞു​വെ​ന്നും എ​ല്ലാ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യും കേ​ന്ദ്രം പൂ​ര്‍​ത്തി​യാ​ക്കി​യെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ ഫ​ണ്ട് ന​ല്‍​കി​ല്ല എ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​റ​ഞ്ഞി​ട്ടി​ല്ല​ല്ലോ എ​ന്ന് ഹൈ​ക്കോ​ട​തി ചോ​ദി​ച്ചു.

എ​ന്നാ​ല്‍ കൂ​ടു​ത​ല്‍ ഫ​ണ്ട് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​ല്ലെ​ന്നാ​ണ് കെ ​വി തോ​മ​സി​നു​ള്ള മ​റു​പ​ടി ക​ത്തി​ല്‍ നി​ന്ന് മ​ന​സി​ലാ​ക്കു​ന്ന​തെ​ന്ന് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു. മു​ണ്ട​ക്കൈ-​ചൂ​ര​ല്‍​മ​ല ദു​ര​ന്തം ദേ​ശീ​യ ദു​ര​ന്ത​മാ​യി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും കേ​ര​ള​ത്തി​ന് കേ​ന്ദ്രം രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ല്‍​കു​ക​യാ​യി​രു​ന്നു.

ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടി​ല്‍ മ​തി​യാ​യ മി​ച്ച​മു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ വാ​ദം.