നെടുമ്പാശേരി വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ
Friday, November 15, 2024 7:49 PM IST
കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി ജംഷീർ, എറണാകുളം സ്വദേശി നിസാമുദ്ദീൻ, കോഴിക്കോട് സ്വദേശി മുഹമ്മദ് സക്കീർ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.
1,492 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് സംഘത്തിൽ നിന്നും പിടിച്ചെടുത്തത്. ഇതിന് അന്താരാഷ്ട്ര വിപണിയിൽ ഏഴ് കോടിയിലേറെ രൂപ വിലവരുമെന്നാണ് കസ്റ്റംസ് അറിയിച്ചത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.