ജാർഖണ്ഡിൽ ഇന്ത്യാ സഖ്യത്തിന് അനുകൂലമായ സാഹചര്യം: ഗുലാം അഹ്മദ് മിർ
Friday, November 15, 2024 4:40 PM IST
റാഞ്ചി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ഡിൽ ഇന്ത്യാ സഖ്യത്തിന് അനുകൂലമായ സാഹചര്യമാണുള്ളതെന്ന് കോൺഗ്രസ് നേതാവ് ഗുലാം അഹ്മദ് മിർ. ബുധനാഴ്ച നടന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും സഖ്യത്തിനും മികച്ച പ്രകടനം നടത്താൻ സാധിച്ചെന്നും ഗുലാം അഹ്മദ് പറഞ്ഞു.
"സംസ്ഥാനത്ത് ഇന്ത്യാ സഖ്യം തന്നെ അധികാരത്തിൽ തുടരും. മികച്ച ഭൂരിപക്ഷത്തിലായിരിക്കും ഇത്തവണ സഖ്യം വിജയിക്കുക. വികസന വിരോധികളായ ബിജെപിയേയും എൻഡിഎ സഖ്യത്തിനെയും സംസ്ഥാനത്തെ ജനങ്ങൾ തള്ളിക്കളയും.'-ഗുലാം അഹ്മദ് അവകാശപ്പെട്ടു.
രണ്ട് ഘട്ടമായാണ് ജാർഖണ്ഡിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബുധനാഴ്ചയായിരുന്നു ആദ്യ ഘട്ടം. 20നാണ് രണ്ടാംഘട്ടം. ഈ മാസം 23-നാണ് വോട്ടെണ്ണൽ.