കൊ​ളം​ബോ: ശ്രീ​ല​ങ്ക​ൻ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റ് അ​നു​ര കു​മാ​ര ദി​സ​നാ​യ​ക​യു​ടെ നാ​ഷ​ണ​ൽ പീ​പ്പി​ൾ​സ് പ​വ​ർ (എ​ൻ​പി​പി) പാ​ർ​ട്ടി​ക്ക് അ​ധി​പ​ത്യം. പാ​ർ​ല​മെ​ന്‍റി​ലെ 225 സീ​റ്റു​ക​ളി​ൽ 141 സീ​റ്റു​ക​ളി​ലും എ​ൻ​പി​പി വി​ജ​യി​ച്ചു.

കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് ആ​വ​ശ്യ​മാ​യ 107 സീ​റ്റു​ക​ളും ക​ട​ന്നാ​ണ് എ​ൻ​പി​പി​യു​ടെ മു​ന്നേ​റ്റം. അ​തേ​സ​മ​യം അ​ന്തി​മ ഫ​ലം പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. റ​നി​ൽ വി​ക്ര​മ​സിം​ഗെ​യു​ടെ നേ​തൃ​ത്വം ന​ൽ​കു​ന്ന പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ലെ എ​സ്ജെ​ബി 18 ശ​ത​മാ​നം വോ​ട്ടു​നേ​ടി എ​ട്ട് സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ചു.

സെ​പ്റ്റം​ബ​റി​ൽ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​നു​ര കു​മാ​ര ദി​സ​നാ​യ​കെ പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ട് ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. സു​ഗ​മ​മാ​യ ഭ​ര​ണ​ത്തി​നു പാ​ർ​ല​മെ​ന്‍റി​ൽ ഭൂ​രി​പ​ക്ഷം ഉ​റ​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ദി​സ​നാ​യ​കെ​യു​ടെ നീ​ക്കം.

പാ​ർ​ല​മെ​ന്‍റി​ലെ 225 സീ​റ്റു​ക​ളി​ൽ 196 എ​ണ്ണ​ത്തി​ലേ​ക്കാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. ശേ​ഷി​ക്കു​ന്ന 29 സീ​റ്റു​ക​ൾ വോ​ട്ടു​വി​ഹി​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ർ​ട്ടി​ക​ൾ​ക്കു വീ​തി​ച്ചു​കൊ​ടു​ക്കും. പു​തി​യ പാ​ർ​ല​മെ​ന്‍റ് 21ന് ​ചേ​ർ​ന്ന് സ്പീ​ക്ക​റെ തെ​ര​ഞ്ഞെ​ടു​ക്കും.