തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ടി​നോ​ടു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. ഇ​തി​നെ​തി​രാ​യി പ്ര​തി​പ​ക്ഷം അ​തി​ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തു​ന്നെ​ന്നും സ​തീ​ശ​ന്‍ പ്ര​തി​ക​രി​ച്ചു.

വ​യ​നാ​ടി​ന് പ്ര​ത്യേ​ക സാ​മ്പ​ത്തി​ക പാ​ക്കേ​ജ് ആ​ണ് ആ​വ​ശ്യം. ഉ​ത്ത​രാ​ഖ​ണ്ഡും യു​പി​യും അ​ട​ക്ക​മു​ള്ള വി​വി​ധ സം​സ്ഥാ​ന​ങ്ങ​ള്‍ക്ക് ഇ​ത്ത​രം ഘ​ട്ട​ങ്ങ​ളി​ല്‍ ഈ ​പാ​ക്കേ​ജ് ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യു​ടെ ഭൂ​പ​ട​ത്തി​ല്‍ കേ​ര​ള​മി​ല്ലേ​യെ​ന്നും സ​തീ​ശ​ന്‍ ചോ​ദി​ച്ചു.

കേ​ര​ള​ത്തെ ബോ​ധ​പൂ​ര്‍​വം അ​വ​ഗ​ണി​ക്കു​ക​യാ​ണ്. വ​യ​നാ​ട് പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തി​നു ശേ​ഷ​മാ​ണ് കേ​ന്ദ്ര നി​ല​പാ​ട് പു​റ​ത്തു​വ​ന്ന​ത്. കേ​ന്ദ്ര​ത്തി​ന്‍റെ ത​നി​നി​റം ഇ​തി​ലൂ​ടെ വ്യ​ക്ത​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ കെ.​ സു​രേ​ന്ദ്ര​ന്‍ അ​ഭി​പ്രാ​യം പ​റ​യാ​ന്‍ ബി​ജെ​പി​യോ​ട​ല്ല പ​ണം ചോ​ദി​ച്ച​തെ​ന്നും സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു.