കൊ​ച്ചി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ നി​ധി​യി​ൽ പ​ണം ഉ​ണ്ടെ​ന്ന് ആ​വ​ർ​ത്തി​ച്ച് കേ​ന്ദ്രം.​ഹൈ​ക്കോ​ട​തി​യി​ലാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

പോ​സി​റ്റീ​വാ​യ ഉ​റ​പ്പ് കേ​ന്ദ്ര​ത്തി​ൽ​നി​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​രും കോ​ട​തി​യെ അ​റി​യി​ച്ചു. കേ​ന്ദ്ര​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ന​ട​പ​ടി​ക​ൾ വൈ​കു​ക​യാ​ണ്. ഹെ​ലി​കോ​പ്റ്റ​ർ ഉ​പ​യോ​ഗി​ച്ച​തി​ൽ ഉ​ൾ​പ്പെ​ടെ കേ​ന്ദ്രം പ​ണം ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും എ​ജി കോ​ട​തി​യെ അ​റി​യി​ച്ചു. കേ​ന്ദ്രം കു​ടു​ത​ൽ സ​ഹാ​യം കൊ​ടു​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല​ല്ലോ​യെ​ന്ന് കോ​ട​തി​യും ചോ​ദി​ച്ചു.

വ​യ​നാ​ടി​നു പ​ണം ന​ൽ​കി​യി​ല്ല എ​ന്ന കാ​ര്യ​ത്തി​ൽ നി​ല​പാ​ട് പ​റ​യു​ന്നി​ല്ലെ​ന്ന് കേ​ന്ദ്ര​ത്തി​നു വേ​ണ്ടി ഹാ​ജ​രാ​യ എ​എ​സ്ജി പ​റ​ഞ്ഞു. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ എ​ത്ര പ​ണം ന​ൽ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ നി​ല​പാ​ട് അ​റി​യി​ക്കു​മെ​ന്നും എ​എ​സ്ജി കോ​ട​തി​യെ അ​റി​യി​ച്ചു. കേ​സ് വെ​ള്ളി​യാ​ഴ്ച ഹൈ​ക്കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

അ​തേ​സ​മ​യം വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കി​ല്ലെ​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര നി​ല​പാ​ട്.

കേ​ര​ള​ത്തി​ന്‍റെ ദു​ര​ന്ത​നി​വാ​ര​ണ നി​ധി​യി​ലേ​ക്ക് അ​ർ​ഹ​മാ​യ വി​ഹി​തം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​തി​നാ​ൽ പ്ര​ത്യേ​ക കേ​ന്ദ്ര​സ​ഹാ​യം ഉ​ണ്ടാ​യേ​ക്കി​ല്ലെ​ന്ന സൂ​ച​ന​യും കേ​ന്ദ്രം ന​ൽ​കി​യ ക​ത്തി​ലു​ണ്ട്.

വ​യ​നാ​ട്ടി​ലെ മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല, പു​ഞ്ചി​രി​മ​ട്ടം മേ​ഖ​ല​ക​ളി​ലു​ണ്ടാ​യ വ​ൻ ഉ​രു​ൾ​പൊ​ട്ട​ലു​ക​ൾ ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ച് പ്ര​ത്യേ​ക സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഡ​ൽ​ഹി​യി​ലെ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​നി​ധി പ്ര​ഫ. കെ.​വി. തോ​മ​സ് പ്ര​ധാ​ന​മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്തി​ന്, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി നി​ത്യാ​ന​ന്ദ റാ​യ് ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ളു​ള്ള​ത്.

പ്ര​ള​യ​വും ഉ​രു​ൾ​പൊ​ട്ട​ലും ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ കേ​ന്ദ്ര, സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ നി​ധി​ക​ളു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് മ​ന്ത്രി റാ​യ് അ​റി​യി​ച്ചു.